വീണ്ടുംവരുമോ?
രണ്ടുനാളായ് നിറഞ്ഞു പെയ്യുന്നു
മനസ്സിൽ സ്വപ്നസ്വരങ്ങൾ
ജപിച്ചാസ്വദിക്കുന്നു.
വിലപിക്കുന്ന കണ്ണുകൾ.
വിടർന്നു നില്കുന്നു.
ദാഹമകറ്റാൻ ഇനിയും
വായിലെത്തിക്കണം
തെല്ലുനേരം ക്ഷമിച്ചാൽ
ആരോ വിഷം കലക്കും,
കെട്ടതൊക്കെ വലിച്ചെറിയും
എത്രയാണ് കുടിച്ചു തീർക്കാൻ.
വീണ്ടും വരുമോ ഇനിയും
ഇന്നലത്തെ പേമാരിപോലെ
ഒളിപ്പോരുകളൊഴിവാക്കാൻ.
Not connected : |