പ്രതിച്ഛായ.. - തത്ത്വചിന്തകവിതകള്‍

പ്രതിച്ഛായ.. 

അറിവിന്റെ നിലവറകൾ തൊട്ടുരുമ്മുമ്പോൾ
വിവേകമില്ലായ്മയുടെ തിമിരത്തിലാണു
സമരമുഖങ്ങളുടെ പ്രതിച്ഛായ നന്നാക്കാൻ
അടിച്ചുതീർക്കുന്നതു കലാശാലകളിൽ.

രക്തമോടുന്നത്40000 കിലോമീറ്റെർ
വണ്ടിയോടുന്നത് 400 കിലോമീറ്റെർ
രക്തമൊഴുകുന്നത് മനുഷ്യന്റെയുള്ളിലും
പിന്നെ പോരാത്തത് രാജപാതകളിലും.

കോടികളുടെ സന്ദേശങ്ങൾ ജീവന്റെ യുള്ളിൽ
അറിയാതെയുള്ളിൽ നിശബ്ദതയുടെ ശബ്ദം
കോടികളുടെശബ്ദങ്ങൾ ഒഴുക്കുന്നു സന്ദേശങ്ങൾ
അറിയുവാനുള്ള ആഗ്രഹത്തിന്റെ ശബ്ദങ്ങളായ്‌


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:18-03-2017 05:18:17 PM
Added by :Mohanpillai
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :