മുറിവായി,...
പ്രണയത്തിന്റെ മധുരത്തിൽ
മറന്നുപോയതു മനസ്സിൽ
വിടർന്നൊരുനിത്യ വസന്തം.
മതിമറന്ന പരാഗണം
പിരിഞ്ഞുപോയ തരംഗത്തിൽ
ഹൃദയത്തിനു മുറിവായി.
വാടിക്കരിഞ്ഞ മുഖത്തിന്
വിലാപത്തിന്റെ കവിതയിൽ
സ്വപ്നത്തിനുമരണമായി.
സ്വന്തമെന്നതു വളരുന്നു
ഉദാരഭാരം ചുമക്കണം
വിശ്വസിച്ചതിന്റെ ദുഃഖത്തിൽ.
Not connected : |