മയിൽപ്പീലി  - പ്രണയകവിതകള്‍

മയിൽപ്പീലി  

പേരെഴുതാതെ എൻ പുസ്തകത്താളിൽ
ആരോ കുറിച്ചിട്ട ഒരു പ്രേമാഭ്യർത്ഥന..
ഏതോ മനസ്സിന്റെ നിശബ്‌ദ പ്രണയത്തിൻ
ഞാനറിയാതെ അവളെഴുതിയകവിത..
നാളേറെയായ് അവൾ ഞാനറിയാതെ
എൻ ഹൃദയസംഗീതത്തിൽ ചേർന്നിരുന്നു..
കൂടെ പഠിക്കുവാൻ കൂടെ നടക്കുവാൻ
ഇനിയൊരു ജന്മം ജനിക്കാണോ ഞാൻ!
മറക്കുവാൻ കഴിയില്ല ഇനിയെനിക്കൊരിക്കലും,
എൻ പുസ്തകത്താളിലെ ഒരു മയിൽപ്പീലി നീ..
സ്നേഹാർദ്രമാമെൻ മാധുര്യമെല്ലാം
നുകർന്നെടുത്തവളെന്റെ മനസ്സിൽ നിന്നും..
എന്നും വിളിച്ചും ചിരിച്ചും നടന്നും
പ്രണയമെന്താണെന്നവൾ പറഞ്ഞു..
സ്നേഹത്തിൻ മാധുര്യം ഇനി അനുഭവിച്ചീടുവാൻ,
നീയിനിയെന്നു വരുമെന്റെ കൂടെ..
ഇനി നീയിനിയെന്നു വരുമെന്റെ കൂടെ..!!

രചന: വൈക്കത്ത് സുഹാസ്


up
0
dowm

രചിച്ചത്:വൈക്കത്തു സുഹാസ്
തീയതി:02-04-2017 10:42:55 AM
Added by :Vaikkath Suhas
വീക്ഷണം:571
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :