മരത്തിന്റെ മരണം - തത്ത്വചിന്തകവിതകള്‍

മരത്തിന്റെ മരണം 

വാളിന്റെ പല്ലുകൾ മുറിഞ്ഞിറങ്ങുമ്പോൾ
മരത്തിന്റെ വേദന യാരു മറിയുന്നില്ല.
ദുഃഖസംഗീതമാലപിക്കുന്നതു പോലെയോ
ശ്വാനൻ മുറുമുറുക്കുന്നതു പോലെയോ
അവസാനനിമിഷത്തെ വേദനയിൽ
കട പുഴകി വീഴുന്നു രക്ഷയില്ലാതെ.
ഒരുതുള്ളി കണ്ണീരുപോലും പൊഴിയാതെ
വാടിയ പൂക്കളും വിളയാത്ത കായ്കളും
തളർന്ന ശിഖരങ്ങളും കാഴ്ച കാണാൻ
വന്ന വഴിപോക്കർക് ദയാവധം പോലെ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:02-04-2017 07:24:11 PM
Added by :Mohanpillai
വീക്ഷണം:132
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :