സൂര്യോദയം  - മലയാളകവിതകള്‍

സൂര്യോദയം  

'അമ്മ ഉണരുന്നതാണ് അവനു സൂര്യോദയം
ഒരു നേരം 'അമ്മ കിടന്നാൽ തളരുന്നത് അവൻ
ഇണക്കവും പിണക്കവും എല്ലാം കടന്നു പോകും
അമ്മയുടെ സ്‌നേഹം, ശകാരം, കരച്ചിൽ, പുഞ്ചിരി
ഭക്ഷണത്തേക്കാൾ ജീവൻ നിലകൊള്ളുന്നത് ആ ഊർജ്ജം കൊണ്ടാണ്

സൂര്യൻ പോലും നേരത്തെ അസ്തമിക്കും
പക്ഷെ അമ്മ അവൻ ഉറങ്ങാതെ ഉറങ്ങിയിരുന്നില്യ
അന്ന് അവൻ എത്തുമ്പോൾ 'അമ്മയ്ക്ക് ഒരു വയ്യായിക പോലെ
ഇടയ്ക്കുള്ള ചെറിയ ക്ഷീണം എന്നെ കരുതിയുള്ളൂ
അപ്പോഴും അത്താഴം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു
അവനു വിശന്നാൽ 'അമ്മ ക്ഷീണം മറക്കും
അന്ന് അവൻ ഉറങ്ങുന്നതിനു മുൻപ് 'അമ്മ ഉറങ്ങി
രാവിലെ അമ്മയുടെ വിളിയും കാത്തു കിടന്നു

പക്ഷെ സൂര്യൻ ഉദിച്ചില്യ
വെറും മൂടുപടം മാത്രം !


up
0
dowm

രചിച്ചത്:പ്രതിപ നായർ
തീയതി:06-04-2017 12:48:39 PM
Added by :Prathipa Nair
വീക്ഷണം:405
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :