ദുസ്വപ്നം.... - മലയാളകവിതകള്‍

ദുസ്വപ്നം.... 


സുഖമായുറങ്ങു നീ ഉണ്ണീ
നിറമുള്ള സ്വപ്‌നങ്ങൾ നെഞ്ചോടുചേർത്ത്
കളങ്കമില്ലാത്ത പുഞ്ചിരിയാൽ
സുഖമായുറങ്ങു നീ ഉണ്ണീ
നിന്റെ സ്വപ്നങ്ങളിൽ ഉണ്ടാകട്ടെ
ആയിരം നന്മതൻ ചിത്രപേടകം
അതിനുള്ളിൽ നിറയുന്ന കൊന്നപൂമണം
മഞ്ഞണിഞ്ഞതാം മഹാപ്രപഞ്ചം
പത നുരഞ്ഞെത്തുന്ന കടലിരമ്പം
നിന്റെ സ്വപ്നങ്ങളിൽ നിറയട്ടെ
കാക്കപ്പൂവിന്റെ മായാപ്രപഞ്ചവും
സ്വർണമണിഞ്ഞൊരാ പാടങ്ങളും
അവിടെങ്ങോ മുഴങ്ങുമാ കൊയ്തുപാട്ടും
നിറഞ്ഞൊഴുകുന്ന പുഴതൻ നാദവും
സ്വപ്നമാണിതെങ്കിലും
കൺതുറക്കേണ്ടതില്ല നീ
സ്വപ്നത്തിലെങ്കിലുംനീ സുഗമായിരിക്ക
കൺതുറന്നിറങ്ങുന്നൊരീ ലോകം
അത്രമേൽ ധരിദ്രമാണ്.............

        __അർജുൻ കൃഷ്ണൻ
     


up
0
dowm

രചിച്ചത്:
തീയതി:06-04-2017 03:18:22 PM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :