മരണമുഴക്കങ്ങൾ.
ദേവാലയത്തിലെ ശബ്ദകോലാഹലങ്ങൾ
ഉച്ചഭാഷിണികളിലൂടെ വയോജനത്തിന്റെ
സ്വൈരം കെടുത്തുന്നതേതു ദൈവത്തിനാണിഷ്ടം?
അതിസമ്മർദ്ദവും പ്രമേഹവും ക്യാന്സറുമായ്
ഉള്ളിലെ ദുഖമൊതുക്കിമരണംകാത്തിരുന്നവർക്കു
വേഗം മരണാനുവാദം ശബ്ദത്തിന്റെ കടാക്ഷത്തിൽ.
അവകാശമെന്നതു നിയന്ത്രണമില്ലാതെ
ദൈവത്തിന്റെ പേരിൽ അവകാശപ്പെടുന്നതു
അപകടപ്പെടുത്തുന്ന മനുഷ്യവികാരമല്ലേ?
Not connected : |