പ്രതികരണങ്ങൾ.....
പ്രതികരിച്ചീടാത്ത മൂകമാം ലോകമേ
വിട ചൊല്ലി അകലുന്നു ഞാൻ ഇരുളിലായ്
ദീർഘമൗനങ്ങളും പേറിനാം ഇരുളിന്റെ
ഇടനാഴിയിൽ വീണുറക്കമായി
തിരതീരത്ത് തലതല്ലി ചാകുന്ന പോലെനാം
നന്മകളെല്ലാം കുഴിച്ചുമൂടി
നിന്റെ നന്മയും ഞാനാൽ നശിച്ചുപോയി
നിന്റെആത്മാവിന്നേകയായ്പറന്നകലുമ്പോഴും
ആൾ തിരക്കിൽ ഞാൻ മറഞ്ഞു നിന്നു
ഒന്നും കാണാത്തപോൽ തിരിഞ്ഞുനിന്നു
നിന്റെ സ്വപ്നങ്ങളെല്ലാം എന്നിൽപടർത്തിനീ
ഇരുളിൻ പുകചാർത്തിൽ മറഞ്ഞുപോയി
എന്നിൽ മുറിവുകൾ ഏറെനീ ബാക്കിവെച്ചു
തിരയും തീരവും നഗരപ്രാന്തങ്ങളും
ചോര പുതപ്പിക്കും നേരമായ്
എൻ നിഴലിൻ കരങ്ങൾ മുറിച്ചു മാറ്റീടുവാൻ
കാലമാം വാളും നീ മെനഞ്ഞുവെച്ചു
എന്റെ മരണത്തിനായ് നീ കാതോർത്തുനിന്നു
എല്ലാ ദുരിതമോഹങ്ങളും ദാനമായിനൽകട്ടെ
നീ എന്നിലെ സ്വപ്നങ്ങൾ തിരികെ നൽകൂ...
___അർജുൻകൃഷ്ണൻ
Not connected : |