മഴയും ഞാനും ഒരു പോലെ - പ്രണയകവിതകള്‍

മഴയും ഞാനും ഒരു പോലെ 

കാലം തെറ്റിയ കാലത്തും
മഴ തകർത്തു പെയ്യുന്നു
ആ മഴ കാൺ്കെ കാൺ്കെ
മനസ്സിൽ നിൻ രൂപം നിറയുന്നു
മഴയ്ക്കും, പിന്നെൻ്റെ മനസ്സിനും
ഒരേ ഛായയെന്നു
നീ എത്ര തവണ പറഞ്ഞു
ഒാരോ മഴയും നാം ഒന്നിച്ചാസ്വദിച്ചു
വെയിലിനേക്കാൾ നാം
മഴയെ സ്നേഹിച്ചു
നീ എന്നെ വിട്ടകലേക്കു മായുമ്പോൾ
കാലഭേദങ്ങൾക്കതീതമായി
എന്നും മഴ പെയ്യാറുണ്ടായിരുന്നു
എൻ്റെ കണ്ണുനീരാണാ മഴയെന്ന്
പലവട്ടം നീ മൊഴിഞ്ഞിരുന്നു
പതിവുകൾ തെറ്റാതെ ഇതാ..
ഇനിയൊരിക്കലും വരില്ലെന്ന വാക്കോടെ
നീ വിട പറയുമ്പോഴും പുറത്ത്
മഴ തകർത്തു പെയ്യുന്നു
എൻ്റെ നെഞ്ചിടിപ്പുകൾ ഇടി മുഴക്കത്തിൽ
അലിഞ്ഞലിഞ്ഞില്ലാതാവുന്നു.




up
0
dowm

രചിച്ചത്:ദീപിക
തീയതി:08-04-2017 11:54:47 PM
Added by :Divya M P
വീക്ഷണം:719
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :