ഒാർക്കുന്നുവോ സഖീ... - പ്രണയകവിതകള്‍

ഒാർക്കുന്നുവോ സഖീ... 

ആദ്യമായ് കണ്ടതും പുഞ്ചിരി തന്നതും
കാണാത്ത ഭാവം നടിച്ചു നീ പോയതും
പതിവായി നിന്നുടെ പിന്നാലെ വന്നതും
പതിയെ നീ പുഞ്ചിരി തിരികെ തന്നതും
പാതി കടിച്ചൊരു പേരക്ക തന്നതും
മടിയാതെ നീ അതു വാങ്ങിക്കഴിച്ചതും
ഒന്നിച്ചൊരായിരം സ്വപ്നങ്ങൾ നെയ്തതും
ഒന്നായിത്തീരുവാനേറെ കൊതിച്ചതും
കൂട്ടായി വന്നൊരാ കൂട്ടുകാർ കാണാതെ
കണ്ണുകൾ കൊണ്ട് നാം കഥകൾ മെനഞ്ഞതും

ഒടുവാലാ ക്യാംപസിൻ കൽപടവിൽ വച്ച്
ഒടുവിലെ പൂച്ചെണ്ട് തന്നു നീ പോയതും..


up
0
dowm

രചിച്ചത്:ദീപിക
തീയതി:09-04-2017 12:04:58 AM
Added by :Divya M P
വീക്ഷണം:822
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :