കരിമരുന്ന് - തത്ത്വചിന്തകവിതകള്‍

കരിമരുന്ന് 

പുറ്റിങ്ങൽ കത്തിയെരിഞ്ഞിട്ടു
വര്ഷമൊന്നു കഴിഞ്ഞു,
കാളിക്ക് ചോര ചീറ്റിയും മാംസം ചിതറിയും
ചത്ത നൂറ്റിപ്പത്തും സ്വർഗത്തിലിരുന്നു
ചിരിക്കയാവാം,
പരുക്കേറ്റവർ അറ്റവും മുറിയുമായ്
ഓചാരത്തിനും പരിരക്ഷക്കും.
പടിവാതിലുകളിൽ കറങ്ങുന്നു.
കരിയും കരിമരുന്നുമില്ലാതെ
പൂരങ്ങളൊന്നും പരദേവതക്കും
പഴമയുടെ പാരമ്പര്യത്തിനും
ആചാരമല്ലന്നു പ്രമാണിമാർ.
ആരാധന കഴിഞ്ഞു ഒഴുകിവന്നതും,
പറന്നെത്തിയതും, സഹതാപം
വിളമ്പിയതും അനേകങ്ങൾ.
അനുശോചിക്കും ആദരിച്ചും
മാധ്യമഭ്യാസങ്ങൾ നടത്തിയതും
ജനത്തിന്റെ ഖജനാവു കാലിയാക്കാൻ.



up
0
dowm

രചിച്ചത്:മോഹൻ.
തീയതി:10-04-2017 05:23:30 PM
Added by :Mohanpillai
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :