കടലാസ്സുമാത്രം. - തത്ത്വചിന്തകവിതകള്‍

കടലാസ്സുമാത്രം. 

ലക്ഷ്യമില്ലാതെ
ലക്ഷങ്ങൾമുടക്കി
'അമ്മ പറഞ്ഞിട്ടും.
അച്ഛൻ പറഞ്ഞിട്ടും
സാങ്കേതിക ത്തിലും.
വൈദ്യശാസ്ത്രത്തിനും.
സ്ഥാനങ്ങൾ വാങ്ങി
ജയിപ്പിക്കാനും.
ജോലിയാക്കാനും
കാലാലയങ്ങളെ
ക്രൂശിക്കുന്നതു
വിദ്യാഭ്യസമല്ല
വിനോദയാത്രയിൽ
വിലക്കു വാങ്ങിയ
തല പുകയ്കാത്ത
കടലാസ്സു മാത്രം.

അറിവു പകരാതെ
അറിവിന്റെ തെരുവിൽ.
അധ്യയനമില്ലാതെ.
അധ്യാപകനില്ലാതെ
ക്ലാസ്സുകളില്ലാതെ.
തെരുവിലെങ്ങനെ
സൃഷ്ടിക്കും നാളത്തെ
നടുനായകന്മാരെ?



up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-04-2017 06:00:14 PM
Added by :Mohanpillai
വീക്ഷണം:122
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :