മലയാളമില്ലാതെ.
അമ്മിഞ്ഞപ്പാലിന്റെ
മണം മാറും മുമ്പേ
മാതൃഭാഷ വേണ്ടന്ന്
അച്ഛനും അമ്മയും
ഉറപ്പിച്ചു മക്കളെ
ആംഗലമെന്ന ഭ്രാന്തിൽ
പാശ്ചാത്യസംസ്കാരവും
ചരിത്രവും ജ്ഞാനവും
മതിയെന്ന് പതിറ്റാണ്ടുകളായ്
കേരളമില്ലാതെ
മലയാളമില്ലാതെ
മതത്തിനും പിശാചിനും
ഇടയിൽകുരുങ്ങി
അമ്മയെ കൊല്ലാനും
അച്ഛനെ കൊല്ലാനും
പെങ്ങളെ കൊല്ലാനും
ബന്ധമറിയാതെ
കാടൻ തത്വ ശാസ്ത്രം
വെട്ടിമുറിക്കുന്നു
ശിലായുഗത്തിലെ
പച്ച മാംസ കൊതി-
മൂത്ത വേടനെപോൽ.
Not connected : |