കവയിത്രി
ആകാശത്തിൽ പാറി കിടക്കുന്നത് മിന്നും നക്ഷത്രങ്ങളോ അതോ
നീലത്തടാകത്തിനു മുകളിൽ മിന്നിത്തിളങ്ങുന്ന മിന്നാമിന്നികളോ
അതോ നീലക്കാർവർണന്റെ മഞ്ഞ പട്ടാംബരമോ
കവയിത്രിയുടെ ഹൃദയത്തിൽ ഒന്നല്ല സൃഷ്ടികൾ, പലതാണ്
അവളുടെ ഏകാന്ത മനസൊരു ചിത്രലേഖനത്തുണി പോലെ
സൃഷ്ടികൾ അതിൽ രചിക്കപ്പെട്ട വർണ ചിത്രങ്ങളും
Not connected : |