യുദ്ധകാണ്ഡം. - തത്ത്വചിന്തകവിതകള്‍

യുദ്ധകാണ്ഡം. 

മുലപ്പാലു ചീറ്റുന്നതും,
മടിയിൽ കിടക്കുന്നതും.
കഥകൾ പറയുന്നതും.
അമ്മയ്ക്കും കുഞ്ഞിനും
അടുപ്പമായിരുന്ന കാലം
എങ്ങോ മറഞ്ഞു പോകുന്നു.
അമ്മയുടെ തീർഥ യാത്ര
അടുക്കളയിൽനിന്നും
അരങ്ങത്തേക്ക്
അന്തഃപ്പുരത്തിൽനിന്നും
ആപ്പീസുകളിലേക്കും
രണ്ടു ധ്രുവങ്ങളിലേക്ക്.

അകലങ്ങളറിഞ്ഞു
പറയാതെ ഉള്ളിലെ തീപ്പൊരി
അമ്മക്കു മഹാകാളിയും,
കുഞ്ഞിനു ഭാവിയിൽ
തെരുവിലെ തീയാട്ടും
മറ്റൊരു യുദ്ധകാണ്ഡം,




up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-04-2017 10:58:42 AM
Added by :Mohanpillai
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :