പൂനിലാവ് - തത്ത്വചിന്തകവിതകള്‍

പൂനിലാവ് 

ഒരു മൂളിപ്പാട്ടിൽ, നീല നിലാവിൽ ഗാനസുഗന്ധം പോലെ
ഒഴുകി ഒഴുകി ഇണക്കിളികളായി.
പൂത്തുലയുന്ന മുല്ല പൂവിന് സൗരഭ്യം വീശും
ഹൃദയത്തിൽ ലോലമായി, എന്നും എന്ന ആത്മാവിൽ
പെയ്തിറങ്ങുന്ന മഴതുള്ളി പോലെ
സ്നേഹാർദ്രമാകുന്ന ഗാനത്തിൽ അലിഞ്ഞു
ഞാൻ നുകരുന്നിതാ
ജന്മജന്മാന്തരങ്ങളിൽ മുത്തുചിപ്പികുളിൽ
പൊതിഞ്ഞിരുന്നൊരു മുത്ത് പോലെ
ആർത്തനാദം കേൾക്കുന്ന ഇതാ.
സൗഹൃധമാം ജന്മം ഈ തണുപ്പാർന്ന സ്നേഹം
ഞാൻ ഓർകുന്ന്നിതാാ.
നിൻ കവിൾഇടങ്ങളിൽ വാരി വിതറുന്ന ചിരി,
എന്നും എന്ന ഓർമയിൽ ചലിക്കുന്നു.
പൂത്തുലയുന്ന പുഷ്പംപോലെ നിലാവിൻ സുഗന്ധം,
ചെറുകാറ്റിൽ രാത്രിമഴിയായി മന്ദം മന്ദമായി
ഓർമയിൽ ഒഴികിടട്ടെ, പാതിരാ പൂക്കളായി ഉണർന്നിടട്ടെ ,
കിളിനാദം മുഴങ്ങിടട്ടെ ഇനി എന്നും.
ഇനി എന്നും എന്നും എന്ന ആത്മാവിൽ.


up
0
dowm

രചിച്ചത്:Sulaja aniyan
തീയതി:23-04-2017 05:27:37 PM
Added by :Sulaja Aniyan
വീക്ഷണം:301
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :