ജീവിതം ഒരു പാവക്കൂത്ത്‌  - മലയാളകവിതകള്‍

ജീവിതം ഒരു പാവക്കൂത്ത്‌  

മരണം മുന്നിൽ കണ്ട് കടലിനെ നോക്കി നടന്നു അവൻ
കടൽ മാടി വിളിച്ചു തന്നിൽ അലിയാൻ
ആരോ അവന്റെ കാലുകളിൽ മുറുകെ പിടിച്ചു
അരുത് ചങ്ങാതി കടുംകൈ അരുത് എന്ന് പറയും പോലെ
താഴേക്കു നോക്കുമ്പോൾ കാലുകൾ വിടാതെ
നിൽക്കുന്നു ആ ചെറിയ കടൽ ഞണ്ട്
അതിനെ തള്ളി അകറ്റിയാൽ പിടി മുറുകും
അനക്കമില്ലാതെ നിമിഷങ്ങൾ നിന്നു
മെല്ലെ പിടി വിട്ട് അവനെ മറന്ന് ആ ഞണ്ട്
വെള്ളത്തിലേക്കോ കരയിലേക്കോ എന്നറിയാതെ അലഞ്ഞു
കടലിന്റെ കുളിരുള്ള ജലത്തിൽ കാലുകൾ നനച്ചവൻ നിന്നു
മനസിനും ശരീരത്തിനും ഉള്ളിൽ ഒരു തണുപ്പ് അനുഭവപെട്ടു
പുഞ്ചിരിയോടെ അവൻ ജീവിതത്തിലേക്ക് തിരികെ നടന്നു


up
0
dowm

രചിച്ചത്:പ്രതിപ നായർ
തീയതി:23-04-2017 11:57:47 PM
Added by :Prathipa Nair
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :