പരിഷ്‌കാരം ഒരു ഒറ്റപ്പെടൽ
ഓടിക്കളിച്ചു അന്നൊരുണ്ണി
ചാടിക്കടിച്ചു അന്നൊരുണ്ണി
മണ്ണു വാരിക്കളിച്ചു അന്നൊരുണ്ണി
വെള്ളം കോരിക്കളിച്ചു അന്നൊരുണ്ണി
ഓട്ടവുമില്ലിന്നു ചാട്ടവുമില്ല
മണ്ണുമില്ലിന്നു വെള്ളവുമില്ല
ഓടിയാൽ ഉണ്ണി വീഴുമത്രെ
മണ്ണു വാരിയാൽ മാരകരോഗമത്രെ
എല്ലാം ഇന്നത്തെ പരിഷ്‌ക്കാരമത്രെ
എന്നാലോ അമ്മയ്ക്കും അച്ഛനുമാവട്ടെ
ഉണ്ണിയെ നോക്കാൻ നാഴിക നേരം പോലും ഇല്ല
അമ്മയും വേണ്ടിന്നു അച്ഛനും വേണ്ട
ഒഴിഞ്ഞു കൂടുന്നു ഒരു തീപെട്ടിക്കുള്ളിൽ
ആരൊക്കെയോ വരുന്നു ആരൊക്കെയോ പോകുന്നു
എന്നാൽ തല നിവർത്താൻ നേരമില്ല ഇന്നൊരുണ്ണിക്കും
ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ എന്തിനു വേറെ
പൂന്താനത്തിന്റെ വരികൾ ഓർത്തു മുത്തശ്ശി
കണ്ണുകൾ അടച്ചു നാമം ജപിച്ചു
Not connected : |