ഇരുകാലികൾ
അതിരാവിലെ ജ്ഞാന സ്നാനം ചെയ്യുമെങ്കിലും.
മാലിന്യങ്ങളെല്ലാം ചുറ്റുവട്ടത്തൊഴുക്കും
ശുഭ്രവസ്ത്രം ധരിക്കുമെങ്കിലും
മൃഗത്തിന്റെ നഗ്നതയെത്രയോ ഭേദം
ചിരിക്കുന്ന പല്ലും, മിനുക്കിയ നഖങ്ങളും
മാംസദാഹിയുടെ പരാക്രമത്തിൽ.
എല്ലാം ജയിച്ച ഭാവമുണ്ടങ്കിലും.
അത്യുന്നതങ്ങളിലെ ഇരുകളിയിന്നു
പരാജിതന്റെ പടവെട്ടിലിനായ്
പകരം വീട്ടുന്നതാണാ മുഖങ്ങൾ,
വിനയമെന്നോ കളഞ്ഞുപോയി
വിലപറയുന്ന മത്സരഭാവങ്ങളാൽ,
നലക്ഷരത്തിന്റെയാവശ്യമില്ലാതെ
കുത്തിക്കുത്തി എടുക്കുന്ന കാലം,.
കുറ്റം പറയുന്നതും
മാപ്പു പറയുന്നതും
നിഷേധിക്കുന്നതും
മനക്കണക്കുകൾ കൂട്ടി
സ്വൈരം കെടുത്തുന്ന
അടവുകൾ മാത്രം,
വെറുപ്പിന്റെ പ്രവാചകന്മാരെ
ആരാധിച്ചു നവരസങ്ങളെല്ലാം
മിനുക്കി അജ്ഞതയുടെ
നഗ്നതയിൽ ജൈത്രയാത്ര നടത്തും
വീണ്ടും വീണ്ടും എഴുതിച്ചേർത്ത,
അവകാശങ്ങളുടെ പുരാണങ്ങളുമായ്.
Not connected : |