ഹൃദയത്തിൽ ഒരുമരം...
നട്ടു നനച്ചു വർത്തും മരമേ.
പട്ടിണി മാറ്റാൻ ഉയിർത്തെഴുന്നേൽക്കൂ.
മണ്ണു മരിക്കും കാലം വരെയും
എൻ നെഞ്ചു നിനക്കൊരു കൂടായ്മാറും.
കുയിലുകൾ മൈനകൾ ചേക്കേറുന്നൊരു
മരമായി മാറി തണലുവിരിക്കൂ.
നിൻ വേരുകൾ പാറക്കെട്ടുതകർത്ത്
ജലധാരകളെ പുൽകിക്കോട്ടെ.
അതിർത്തികളാക്കി തിരിച്ചൊരുഭൂവിൻ
മുകളിൽനീയൊരു കുളിരായ് മാറൂ .
മാനവഹൃദയം കൂട്ടിക്കെട്ടാൻ
കാവലിരിക്കാം മരണം വരെയും.
പച്ചനിറഞ്ഞൊരു ഭൂമിഒരുക്കാൻ
കരുതലുമായെൻ കരങ്ങളുമുണ്ട്
__അർജുൻ കൃഷ്ണൻ
Not connected : |