ഇമ്പമില്ലാതെ
അമ്മയെ പേടിയില്ല
അച്ഛനെ പേടിയില്ല
സാറിനെ പേടിയില്ല
ആരെങ്കിലും അടിച്ചാൽ,
ശിക്ഷാ നിയമം പഠിക്കണം.
ആഹാരം കൊടുക്കാനും
കാശു മുടക്കാനും നിയമം.
അമ്മയെ തല്ലിയാലും
അച്ഛനെ തല്ലിയാലും
നിയമം കയ്യിലെടുക്കാതെ
പോലീസിനെ ഏൽപ്പിക്കണം.
പോലീസിനും ഭയമാണു-
കുഞ്ഞു സമരക്കാരനെ.
നിയമങ്ങളെഴുതും തോറും
പഴുതുകളേറെയുണ്ടാകും.
കുടുംബത്തിന്റെയടിത്തറ-
സ്നേഹമില്ലാതെ യുദ്ധക്കളത്തിൽ.
Not connected : |