ദ്വിമുഖന്‍
രാവിലെ എഴുന്നേറ്റാൽ,
ഞാൻ സൂര്യനാണു പോലും!
വെളിച്ചം മുഴുക്കെ പരത്തും,
പക്ഷെ അടുത്തു വന്നാൽ,
കത്തിക്കരിഞ്ഞ് ചാമ്പലാകും,
പിന്നെ പകൽ മുഴുവനും,
താപമേറിയും, കുറഞ്ഞും?
സന്ധ്യയായാൽ പിന്നെ,
ഞാൻ തണുപ്പു തിരഞ്ഞവളുടെ,
അഗാധതയിലേക്ക് ഊളിയിടും.
അപ്പോൾ ഞാൻ നിലാവാണത്രേ!
നിറയെ വെളിച്ചം പകരും,
അടുത്തു വന്നാൽ കെട്ടിപ്പുണരും,
ജ്വലിക്കുന്ന താപമുറഞ്ഞ്, തണുത്ത്,
അങ്ങിനെ മരവിച്ച് കിടക്കും
നാളെ പിന്നെയും; സൂര്യനാവാൻ!
Not connected : |