ആദ്യരാത്രി.
നേരറിയാതെ
ശബ്ദംകേട്ടും
വേഷം കണ്ടും
മുഖം കണ്ടും
ആശ്വസിച്ചവൾ.
താലികെട്ടിൻറെ
രാവിലൊരു
പുകിലുമായ്
നാണക്കേടിൽ
തിരിച്ചെത്തുന്നു.
താളം തെറ്റിയ
യുവ വധു
സങ്കടങ്ങൾ
മനസ്സിന്റെ-
യുള്ളിലൊതുക്കി.
ലൗകികമെന്ന
കുടയിലെ
കത്തിവെക്കും
നിമിഷങ്ങൾ
കണ്ണീരൊഴുക്കി.
ദാമ്പത്യമെന്ന
നാടകത്തിലെ.
പുതുമയുടെ
പ്രേമകഥകൾ
നിശ്ചലമാക്കും
ഭാവനകളെ.
Not connected : |