ചിലന്തികൾ - തത്ത്വചിന്തകവിതകള്‍

ചിലന്തികൾ 

ചിലന്തി വലകെട്ടുന്നതു-
സത്യത്തിനായിരിക്കില്ല.
സ്വന്തം നിലനില്പിനുമാത്രം.

സത്യത്തിനു വലകെട്ടുന്ന
ചിലന്തികൾ നമുക്കു ചുറ്റും
നിലനില്പിനപ്പുറത്തിനായ്.

വലകളോരോന്നും കള്ളന്റെ
കളിത്തട്ടിൽ മെനഞ്ഞെടുക്കും
ഒരിക്കലും സ്വയം കുടുങ്ങാതെ.

ഒന്നും മറയ്ക്കാത്ത ചിലന്തികൾ
എങ്ങും വലകളുണ്ടാക്കുന്നതു
വിശപ്പിൻ അതിജീവനത്തിനായ്‌

എല്ലാം മറയ്ക്കുന്ന ചിലന്തികൾ
സമൂഹത്തിനു വല കെട്ടുന്നു
കിടമത്സരത്തിൽ വിജയിക്കാൻ.

.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-06-2017 06:51:33 PM
Added by :Mohanpillai
വീക്ഷണം:103
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :