മനുഷ്യ മനസ്
ഭൂമിതൻ മടിത്തട്ടിൽ തുലാവര്ഷവും ഇടവപ്പാതിയുമായി
അല്ലയോ മാരി നീ പെയ്തിറങ്ങുന്പോൾ ആദ്യമൊന്ന് നിന്നെ ചുംബിക്കുകയൂം പിന്നെയും നിൻ കുസൃതി ഒന്നുകുടിയാൽ
മർത്യൻ തൻ ആടകൾ ചേറു പുരണ്ടിടുമ്പോൾ
അവൻ നിന്നെ ശപിച്ചിടുന്നു
കുംഭ ചൂടിൽ മനുഷ്യൻ തൻ
ഉറവകൾ വറ്റുകയും മീനമാസ ചൂടിൽ ഭൂമിയും വരണ്ടിടുമ്പോൾ
പിന്ന്നെയും മാരി നിന്നെ ഓർത്തവൻ നിന്നോട് കേഴുന്നു
മകരപുലരിയിൽ ഹിമപാതമൊന്നു പെയ്യ്തിടുമ്പോൾ
അവൻ അവളെയും ശകാരിച്ചിടുന്നു
വേനലിൽ സൂര്യ കിരണം ഒന്നു ജ്യലിച്ചിടുമ്പോൾ മർത്യൻ അവനെയുംപഴിച്ചിടുന്നു
എല്ലാത്തിനും വേണ്ടീ കേഴുന്ന മനുഷ്യ മനസേ നീ അറിയുന്നില്ലേ
ഈ വേനലും ,വർഷവും ,തുഷാരവും
എന്നും നമ്മെ തലോടിടുന്നു .
Not connected : |