എന്റെ ഗായത്രി  - തത്ത്വചിന്തകവിതകള്‍

എന്റെ ഗായത്രി  

സന്ധ്യയുടെ രാഗശോണിമ
അലിഞ്ഞു തീരുന്ന വേളയിൽ
കർണപുടങ്ങളെ തഴുകി നിൻ
പ്രണയസുധാരസത്തിൽ ചാലിച്ച
ശംഖൊലിയും ദുന്ദുഭിയും.

ഈ പ്രണയാരാവുകൾ എന്നും
നിലാപ്പട്ടുടുത്തു വന്നു
താരകങ്ങളുടെ നാട്ടിലേക്കു
പറന്നുപോകാൻ എന്റെ
സ്വപ്നങ്ങൾക്ക് ചിറകുകളും
വർണ്ണങ്ങളും നൽകിയെങ്കിൽ


up
0
dowm

രചിച്ചത്:അശ്വിനി( ഗായത്രി )
തീയതി:23-06-2017 11:23:38 PM
Added by :Deepak Pillai
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :