വംശീയത ഒരു അവലോകനം
വംശീയതയെ കുറിച്ച് സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ നടത്തിയ പ്രസംഗം ഓർമ്മ വരുന്നു....
"വെളുത്ത നിറമുള്ള കാറിന് കറുത്ത നിറമുള്ള ടയര്‍ ഉപയോഗിക്കുന്ന കാലമത്രയും വംശീയത തുടര്‍ന്നുകൊണ്ടേയിരിക്കും!
വെളുപ്പ് സമാധാനത്തിൻ്റേയും കറുപ്പ് അശാന്തിയുടേയും പ്രതീകമായി ജനങ്ങള്‍ ഉപയോഗിക്കുന്ന കാലത്തോളം വംശീയത അവസാനിക്കുകയില്ല!
മംഗല്യത്തിനു വെളുത്ത വസ്ത്രങ്ങളും ദുഃഖ സൂചകമായി കറുപ്പ് തൂവാലയും ഉപയോഗിക്കുന്നിടത്തോളം വംശീയത അതിന്റെ പാരമ്യതയില്‍ നില്‍ക്കുക തന്നെ ചെയ്യും....!
ബ്ലാക്ക് മണിയും ബ്ലാക്ക് ലിസ്റ്റും ബ്ലാക്ക് മാര്‍ക്കും നെഗറ്റീവ് അര്‍ഥം കയ്യാളുന്ന കാലത്തോളം വംശീയത അവസാനിക്കുമെന്ന് പ്രത്യാശിക്കാന്‍ ആവുകയില്ല!
പക്ഷെ, എന്റെ കറുത്ത ചന്തി ശുദ്ധിയാക്കാന്‍ വെളുത്ത ടോയ്‌ലെറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന കാലത്തോളം ഞാനതൊന്നും കാര്യമാക്കുന്നില്ല!!"
ഒരാളെ പരിഹസിക്കാൻ അയാളുടെ കറുപ്പുനിറം വേണ്ടി വരുന്നു എന്ന അവസ്ഥ ഭീകരം തന്നെ!
__അർജുൻ കൃഷ്ണൻ
Not connected : |