കാഴ്ചകൾ
ഏതോ വസന്തകാലത്തിന്റെ
ചില്ലയിലപ്പഴൊ ഒരു മലർകുല
കണ്ടു ഞാൻ..
ഏതോ കിനാവിന്റെ പക്ഷി
പാടുന്നതും
നൊമ്പര വീണയിൽ
ശ്രുതി ചേർത്തിടുന്നതും..
കണ്ടു കണ്ണീരിന്റെ കടവിലെ
തോണിയിൽ തുഴഞ്ഞു
പോയീടുന്ന കടത്തുകാരെ..
മഞ്ചാടി പൂക്കുമ്പോൾ മധുരിക്കുമേതോ
സ്വപ്നത്തിലലിയുന്ന മനസുകളെ..
കണ്ടു കിനാവിനും
നിനവിനുമിടയിലെ
വെള്ളിനൂലികൂടി
പാത ചമയ്ക്കുന്ന
ഏതോ മനോഹര ജീവികളെ..
Not connected : |