തുടക്കം  - തത്ത്വചിന്തകവിതകള്‍

തുടക്കം  

ദേവാലയത്തിലെ
പ്രാർത്ഥനമറന്ന്
നിറക്കൂട്ടിലൊരു
മൗന സമ്മതത്തിൽ.

സ്പർശനമില്ലാതെ.
ചുണ്ടോടടുക്കാതെ
ശ്വാസ പകർച്ചയിൽ
കാതോർത്തുകേൾക്കാതെ
പുഞ്ചിരിയില്ലാതെ
കണ്മിഴികൾ തമ്മിൽ,
കഥകൾ പറഞ്ഞു-
നിമിഷങ്ങളിലാ-
ഹൃദയങ്ങളൊരു
മൗന വിവാദത്തിൽ.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-06-2017 05:07:37 PM
Added by :Mohanpillai
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :