സുരസുന്ദര.....
സുരസുന്ദര സുരഭിലനാദം
വനമുരളിക മൂളുമീ ഗീതം
നീയക്ഷരമണിയുംന്നേരം
അഴകുള്ളൊരംഗന സഖിയേ..
വരവല്ലരി പൂത്തുലസിക്കും
അതിമോഹന കുവലയനേത്രവും
വനമുല്ലതന്നിതളുകൾ പോലെ
മധുരത്തേൻ നിറയും ചൊടിയും...
തൊടുവിരലാൽ ചന്ദനമണിയും
നവവധുവായെന്നും ചമയും
മതിമുഖിനിൻ ചാരുതരൂപം
ലയതരളം വശ്യമാം ഭംഗി...
നിന്നിടങ്കവിളിലീണത്തിൻ
മറുകെഴുതാം കവിതേ
പൊന്നോണപ്പാട്ടു പോൽ
ഊയാലിലാടു നീ ..!
Not connected : |