കൊച്ചു സുന്ദരി
ഉഷസ്സിൻ മനോഹാരിതയിൽ തീവണ്ടിപ്പാതയിൽ അരികിലൂടെന്നും
ഓടി നടക്കുന്ന കൊച്ചു സുന്ദരീ
നിൻ വെണ്മയും ആനനം തിളങ്ങുന്ന ഗന്ധ സാരവും
ജന്മനാൽ ഈശ്വരൻ നിനക്കായ് തന്നതാണോ
തരു തൻ പർണം നിൻ നാവിലേക്ക് എടുക്കുമ്പോൾ
അറിയാതെ സുന്ദരീ ഞാൻ നിന്നെ നോക്കി നിന്നിടുന്നു
ഒരു നാൾ ഞാൻ നിനക്കായ് തന്ന വാഴ പഴം നുണഞ്ഞുകൊണ്ട്
എന്നെ നീ നോക്കി നിന്നു
എന്റെ വീഥിയിൽ നീ എന്നെയും കാത്തു നിന്നിടുമ്പോൾ അല്ലയോ കൊച്ചു സുന്ദരീ ഞാൻ ഓർക്കുന്നു
നിനക്ക് എന്നോടുള്ള കൂറും നിന്റെ ഓജസിന്റെ ശക്തിയും.
Not connected : |