എഴുതി തീർക്കാൻ ..
ഞാനൊരുപുസ്തകം
നീയൊരുപേനയും
മുഴുവനാക്കാതെ
നീയെന്നെ പിരിഞ്ഞു
എങ്ങോ,എവിടെയോ.
കാത്തിരിപ്പായി ഞാൻ
ഒരുനാൾ തിരിച്ചു-
വരുമിനിയുള്ള
എഴുതാപ്പുറങ്ങൾ
ആലേഖനം ചെയ്യാൻ.
എന്റെയീ ശൂന്യത
നിനക്കും ശൂന്യത
നാളധികമില്ല
നാവിന്റെ തുമ്പത്തു-
സ്വരങ്ങൾ നിരത്തി-
കദനഭാരം തീർക്കാൻ.
Not connected : |