തനിയെ…
ഇരുളിൽ തളിർത്തൊരു പൂങ്കുരുന്നേ
നിന്റെ കനവിൽ പ്രകാശം നിറഞ്ഞിരുന്നോ?
അറിയാതെ കാണുന്നു എന്റെ ലോകം നീ,
കനിവോടെ തേടുന്നു എന്നുമെന്നും .
പഴകിപ്പറഞ്ഞൊരാ മാതൃസ്നേഹത്തിന്റെ,
മധുരംനുകർന്നങ്ങു തീരും മുൻപേ,
എരിയുന്നചിതയിൽനിന്നുതിരുന്നചൂടിനാൽ
മിഴിനീർ തുടച്ചങ്ങുമാറ്റിയില്ലേ നീ?
‘അമ്മ എരിയുന്ന ചിതയിൽനിന്നുതിരുന്ന
ചൂടിനാൽ,
മിഴിനീർ തുടച്ചങ്ങു മാറ്റിയില്ലേ നീ?
പറയാതെപോയൊരാ പെൺകിളിതന്നുടെ
മകനായ് മഴയിൽ നനഞ്ഞിടുമ്പോൾ
മിഴിനീര് മാരിയിൽ നനച്ചങ്ങു പ്രകൃതി
അലിവോടെ പുഞ്ചിരി തൂകി നിന്നു
നീ അറിയാതെ തനിയേ………
വിതുമ്പി നിന്നു …………..
Not connected : |