അതിൻ്റെ പേരല്ലേ ഖത്തർ
ഞാൻ ..
കാണുന്നു നിന്നെ ഞാൻ പിശാചേ
ഖത്തറിൻ ആകാശത്തു .......
ഇരുപത്തിനാലാം മണിക്കൂറിൽ
പൊട്ടി പുറപ്പെടും യുദ്ധ കിരാതതയിൽ
അടി തിമിർക്കുവാൻ തയ്യാറായി ......
പിശാച് ..
ഇറാഖിനപ്പുറം നാളേറെ ആയില്ലേ
ചുടു ചോര മതിയോളം കിട്ടവേ ഇല്ല
വെമ്പുന്നു ഞാനേറെ കാലമായി
അമേരിക്കത്തൻ കിരാത കേളി കാണുവാൻ
അതിൽ ഉന്മത്ത ആനന്ദ നൃത്തമാടാൻ
കാണാൻ കൊതിക്കുന്നു
ഇനിയൊരായിരം വഞ്ചിയാപകടം
പലായനം എന്ന പേരിൽ കടലിൽ താഴാൻ
കാണാൻ കൊതിക്കുന്നു
മുഖമടച്ചു പിഞ്ചു ബാലന്റെ മൃത ശരീരം
വീണ്ടുമീ കടൽ തീരത്തു
ഞാൻ
ഹേ പിശാചേ
എന്തിനീ നെറികെട്ട ചിന്ത
പിശാച്
നീയാം മാനുജർ തമ്മിൽ തമ്മിൽ
ആർത്തി പൂണ്ടു കീഴടക്കാൻ കേളിയാടുമ്പോൾ
ഞാൻ വെറുമൊരു കാഴ്ചക്കാരൻ
നീ തന്നെ അമേരിക്കയും , നീ തന്നെ ISIS ഉം
നീ തന്നെ സൊമാലിയയും , നീ തന്നെ ഇന്ത്യയും
ആർത്തിപൂണ്ടു ആർത്തി പൂണ്ടു
നാളെ നീ ഖത്തറിന് മുകളിൽ വരുമ്പോൾ
കാണുന്ന കാഴ്ചകൾ ഞാൻ മുൻപേ പറഞ്ഞു ...
ഞാൻ
നിർത്തി കൂടെ നിനക്കി ആർത്തി
പിശാച്
പ്രിയ സുഹൃത്തേ
എനിക്ക് ആർത്തിയല്ല വിശപ്പാണ് .
നീ മുന്നിൽ നിവർത്തുന്നതെല്ലാം
ഞാൻ കാർന്നു തിന്നും
നീ തന്നെ ഹിറ്റ്ലറും , നീ തന്നെ മുസോളളിയും
നീ തന്നെ ബുഷും , നീ തന്നെ ബിൻ ലാദനും
എന്തിനു നീ എൻ മുൻപിൽ നിവർത്തുന്നു
എൻ്റെ തീൻ മേശയിൽ നിരത്തുന്നു
എൻ പ്രിയ ആഹാരമായ
ഇറാഖും , സിറിയയും , ഈജിത്തും
ഇനി ഞാൻ അറിഞ്ഞു
എനിക്കായി നീ ഒരുക്കുന്ന പുതിയ ആഹാരം
ഏവരും പറയുന്നത് കേട്ടു
നല്ല സ്വാദ് ആണെന്ന്
അതിൻ്റെ പേരല്ലേ ഖത്തർ ....
Not connected : |