മഴത്തുള്ളി
കാറ്റിന്റെ പ്രലോഭനത്തിലലിയാതെ..
തന്നെ രണ്ടായി പിളർക്കാതെ
നിന്റെ നിത്യത തേടി വന്നു ഞാൻ..
ചിതറിത്തെറിച്ചു പോയി..
നിന്നിൽ നിന്നൊരഴുക്കുചാലായ് പ്രവഹിച്ചു
എങ്ങോട്ടെന്നില്ലാതെ
അകന്നകന്നു പോയി..
വീണ്ടുമൊരു ജന്മത്തിനായുള്ള കാത്തിരിപ്പുമായി...
Not connected : |