കടും കൈകൾ.
ശാന്തിയുടെ വിശപ്പറിഞ്ഞു
മരത്തണലിൽ വിശ്രമിക്കുമ്പോൾ
മനസ്സു കൂട്ടിക്കൊണ്ടുപോയതു
പണ്ടെങ്ങോ മണ്മറഞ്ഞൊരുവളുടെ
വേദനയിലൊതുക്കിയ ദുര്മരണം.
പണ്ടുള്ളനിശബ്ദ ജീവിതങ്ങളിൽ
ഒരുപാടു സങ്കടമൊളിച്ചിരുന്നു.
അനുഭങ്ങളും ഓർമകളും
കെട്ടഴിഞ്ഞു വന്നപ്പോൾ
കണ്ണീരുമാത്രമവശേഷിച്ചു..
ഞാനെന്റെ നിശബ്ദതയിൽ
സാക്ഷികളെയൊന്നും വിസ്തരിക്കാതെ
മരത്തിന്റെ സാക്ഷി മാത്രമോർത്തു
ശാന്തമായെഴുനേറ്റു വീണ്ടും യാത്രയായി.
ആ മരമെത്രനാളിനിയും സാക്ഷിയാകും
ആരുമറിയാതെ വീണ്ടും കടും കൈകളുമായി.
Not connected : |