കർഷകന്റെ കണ്ണീർ
മണ്ണിൽ കുളിച്ചപ്പോഴും
മഴയിൽ പനിച്ചപ്പോഴും
വെയിലിൽ തളർന്നപ്പോഴും
നിന്നെ ഞാൻ മറക്കാറില്ല.
കായ്ക്കാതെ മുരടിച്ചു-
കരി യാൻ തുടങ്ങിയ
നീ പിരിയുമ്പോഴെൻറ്റെ
മുറിവുകൾ മറന്നോ?
വിലയില്ലാതെ
വിത്തുമില്ലാതെ
ഞാനുമൊരുനാൾ
വിട പറയും.
കനിവില്ലാതെ
കാർമേഘങ്ങളെ
ദൃഗ്‌സാക്ഷിയാക്കി
ഒരു കുരുക്കിൽ.
Not connected : |