മാംസ വ്യാപാരം - മലയാളകവിതകള്‍

മാംസ വ്യാപാരം 

വിൽപ്പനക്ക് വെച്ച
ശരീരങ്ങളിലാണ്
സായന്തനത്തിലെ
കടൽ കാഴ്ചകളിൽ
ഹൃദയമുടക്കി നിന്നത്
മുട്ടുമറയാത്ത
നീളനുടുപ്പുകൾ
അഴകളവുകളെ
ദർശനത്തിന്
പാകപ്പെടുത്തിയപ്പോൾ
അലഞ്ഞു തിരിഞ്ഞ
എത്ര കണ്ണുകളാണ്
തിരകളോടൊപ്പം
കര ലക്ഷ്യമാക്കി
പാഞ്ഞടുത്തത്
അസ്തമയത്തിന്റെ
ചുവപ്പ് പടർത്തി
ആകാശ മുഖത്ത്
ദേഷ്യം കനത്തു നിന്നു
തൊട്ടു നോക്കാതെ
രുചിയറിഞ്ഞ
സദാചാര വടികൾ
ആഞ്ഞടിക്കും മുമ്പേ
പറഞ്ഞുറപ്പിച്ച തുക വാങ്ങാൻ
ആ രാത്രി വണ്ടികൾ
പുറപ്പെട്ടിരുന്നു.


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:10-07-2017 04:39:26 PM
Added by :Arif Thanalottu
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :