മക്കള്‍
നീ ബാക്കി വെച്ചു പോയ
എന്റെ അടയാളങ്ങൾ
അനുസരണക്ക് മടിക്കുന്നു
എത്രയിടവേളകളാണ്
അവർ കാരണം നമുക്ക്
പങ്കിടാൻ കഴിയാതെ പോയത്
എത്ര പകലുകളാണ്
ആശുപത്രിക്കിടക്കയിൽ
വേദന തിന്നു നീ കിടന്നത്
എത്ര രാത്രികളാണ് നമ്മൾ
ഉറക്കമൊഴിച്ച് കാവൽ കിടന്നത്
എന്തൊക്കെ വേവലാതികളാണ്
നമ്മൾ പേറി നടന്നത്
എന്നിട്ടും
ഇപ്പോൾ അവർ പറയുന്നു
നമ്മളുടെ സുഖവാസത്തിന്റെ
ഇരകളാണവരെന്ന്
Not connected : |