പ്രായം - തത്ത്വചിന്തകവിതകള്‍

പ്രായം 


ആരോ കുറിച്ചിട്ട അക്കങ്ങളിൽ
പൊരുളറിയാതെ പല്ലിളിക്കുന്നു
നരവീണതിന്റെ പേരിൽ മാത്രം
കിളവനെന്നു കളിയാക്കരുതേ
പല്ലുകൾ കൊഴിഞ്ഞു പോയത്
കാലത്തിൻ കരിങ്കല്ലു കടിച്ചാണ്
തൊലി ചുളിഞ്ഞു വിണ്ടു കീറിയത്
പെയ്യാത്ത കാമമോർത്താണ്
ഇടയ്ക്കിടെ ചുമച്ചു തുപ്പുന്നത്
യൗവ്വനം പടുത്ത ചോര ചുമപ്പാണ്
നടത്തക്കൂന്നു വടികളായ് നിന്നതോ
പൊട്ടിച്ചെടുത്ത നട്ടെല്ലാണ്
നാട്യങ്ങളില്ലാതെ നിന്നോട് ചിരിച്ചത്
മറവിയുടെ മാറാ രോഗങ്ങളാണ്
ആറു കാലിലേറി യാത്ര പോവുമ്പോൾ
പ്രായമേറിച്ചത്തെന്നു മാത്രം
പറഞ്ഞു പോവരുതേ ദയ ചെയ്ത്


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:10-07-2017 04:44:53 PM
Added by :Arif Thanalottu
വീക്ഷണം:125
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :