നിയമം  - തത്ത്വചിന്തകവിതകള്‍

നിയമം  

അമ്മയെ ഭാഗം വെക്കണം
അച്ഛനെ ഭാഗം വെക്കണം
എത്രയാണ് കൊടുക്കേണ്ടത് ?
എന്തിനാണ് കൊടുക്കേണ്ടത് ?
ചോദ്യങ്ങൾ വേണ്ട
ഉത്തരങ്ങൾ വേണ്ട
കൊടുക്കണ്ട
കടമ എന്തിനു മറക്കണം?
പണ്ട് തന്ന മുലപ്പാലിനു-
കോടതിയില്ലായിരുന്നു
വക്കീലില്ലായിരുന്നു
നിയമമില്ലായിരുന്നു
കരച്ചിലും സ്നേഹവും
അന്ന് നിയമമായിരുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-07-2017 08:35:33 PM
Added by :Mohanpillai
വീക്ഷണം:129
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :