നീതിയെവിടെ
ആഴമാം നിദ്രതൻ ആലിംഗനത്താൽ
പിടയുന്നു ആത്മാക്കൾ വ്യർത്ഥമായി
ക്ഷണനേര നിദ്രയിൽ തിന്മ മയങ്ങുമ്പോൾ
വെറുതെ നിനയ്ക്കുന്നു നിദ്രതൻ
കെട്ട് പൊട്ടിച്ചെറിയുവാൻ
ധാരണീമടിത്തട്ടിൽ നിന്ന്
അടർത്തിയ നാമ്പുകൾ
വാനിൽ നിറയുന്നു താരകങ്ങളായ്
അതിൻ്റെ ദൃഷ്ടിയിൽവീഴാതെ
പോകാൻ കഴിയില്ല നീചാ
അതിലെ തീനാളം നിന്നെ മൂടും വരെയും
നാരിമോഹത്താൽ നിന്നെപ്പോൽ നീചന്മാർ
വിതറിയ നാശങ്ങൾ ഒരായിരം ഭൂമിയിൽ
മറന്നുപോയ് പലതും നീ കാട്ടാളചിന്തയിൽ
ഭ്രൂണമായ് നീയും കിടന്നത് നാരി
തൻ ഗർഭപാത്രത്തിൽ
അമ്മയായ്, മകളായ്, പെങ്ങളായ്
കാണേണ്ട കണ്ണിൽ
കാമം നിറഞ്ഞത് എന്ത്‌കൊണ്ട് ?
നിന്നെ വഹിച്ചൊരു ഗർഭപാത്രം പോലും
മലിനായ് ഇന്ന് നിർജീവമായി
നീതിക്കായ് പോർവിളി ഉയർന്നത് ഒക്കെയും
ക്ഷണനേരത്തെ അട്ടഹാസം
മാധ്യമകണ്ണുകൾ വീശിയടുത്തത്
സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി മാത്രം
എങ്ങും പടർത്തി പുക ഉയർത്തി
കീശ നിറച്ചതും അവരുതന്നെ
അലമുറകൾ അസ്തമിക്കുമ്പോൾ
തേങ്ങുന്നത് ചില പാവകൾ മാത്രം
മകളുടെ നീതിക്കായ് പോരാടിയിട്ടും
നീതിയുടെ ഉത്തരം അങ്ങ്
അഴികൾക്കുള്ളിൽ ചീർത്തു തിമിർത്ത്
ചിലർ ഇന്നും അലയുന്നു കാമ കണ്ണുമായ്
നാരിതൻ നടുവിൽ
ഇനിയെന്ന് മാറുമീ ലോകം
ഇനിയെന്നുമാറുമീ മനുഷ്യർ
സംരക്ഷണം ആകേണ്ട കൈകളിൽ
പിടയരുത് ഇവരെപ്പോൽ
ഇനിയൊരു പെൺജന്മവും
കൈകോർത്തു പോരാടൂ
പെണ്ണിൻ മാനത്തിനായ്
പിഴുത് മാറ്റൂ കാമവൈകൃതങ്ങളെ
ഭൂമിയിൽ നിന്ന് എന്നന്നേക്കുമായ്
Not connected : |