ജൂതസുന്ദരി
ജൂതസുന്ദരീ നീ ഈ തെരുവിന്റെ പുത്രി.
ചാവ് കടലില്‍നിന്നും ഉയിര്‍കൊണ്ട പുഷ്പമേ,
വര്‍ണ്ണ പ്രപഞ്ചങ്ങള്‍ കണ്മുന്നിലോടവേ
ഈ തെരുവില്‍ നഷ്ടസ്വപ്നങ്ങള്‍ക്ക്
ഉത്തരീയം തുന്നുന്നുവോ നീ.
നിന്റെ നിഴലായി വളര്‍ന്ന ഭൂതകാലങ്ങള്‍ .
കൊയ്ത്തു പാട്ടുമായി വിളിക്കനെത്തുമ്പോള്‍ -
കണ്ണടച്ചുവോ നീ പിന്നെയും നീറുന്നോരോര്‍മയായി
കുരുവംശ ഗാന്ധാരി മനസ്സിലുടക്കവേ കാറ്റ് വീശുന്നു.
ചായം ചുവപ്പിച്ച ചുണ്ടുകളിലേറെ
ഗാഡമുദ്രകള്‍ നല്‍കി മറഞ്ഞ യാത്രികര്‍
എണ്ണിത്തന്ന മുഷിഞ്ഞ നോട്ടുകള്‍
കൂട്ടിപ്പിടിച്ച കൈകള്‍ കാണുന്നു.
കാട്ടഴിച്ചുവിട്ട നിന്‍ മുടികെട്ടില്‍
വാകപ്പൂക്കള്‍ തോടുത്തി നില്കവേ-
ഞാനേറെ വിവശനായി വായനയുടെ ലഹരിയില്‍
പാതി മയങ്ങിയ മിഴികളുമായി
പുസ്തക പുരതന്‍ ജനാലയിലൂടെ
നിന്റെ അവ്യക്ത മനോഹാരിത നോക്കവേ
ഏഴു നിറങ്ങളിലെഴുന്നള്ളിയ മഴവില്ല്
നിറം മങ്ങി ചിരിക്കുന്നു.
പൊട്ടിയ പട്ടങ്ങള്‍ മാനത്ത് നിറയുന്നു
നെയ് വറ്റിയ ചെരാതുകള്‍ വിഭ്രാന്തിയുടെ
ഒളിവെട്ടം നീട്ടുന്ന ഏഴാം യാമത്തില്‍ നിശബ്ദതയില്‍
ചവറുകൂനയില്‍ പറന്നിറങ്ങിയ
ഒരജ്ഞാത രാപക്ഷിക്കൊപ്പമിരുന്നു അത്തഴമുന്നുന്നുവോ നീ,
നീ ഈ തെരുവിലെ എന്റെ പുനര്‍ജ്ജന്മം
നമ്മുടെ പാനപാത്രങ്ങളില്‍ പാഴ്വീഞ്ഞു തുളുമ്പി വീഴുന്നു
നീ എന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവും.
നിനക്ക് മരണമില്ല നീ കാലാന്തരത്തില്‍
രൂപ ഭാവങ്ങള്‍ മാറി ഉടയാടകളില്‍ വര്‍ണ്ണ ചിത്രങ്ങലേന്തി
ഈ ഭൂമിയില്‍ ജന്മമെടുക്കും വീണ്ടും വീണ്ടും.
നിനക്കായി പുസ്തക കിടകകള്‍ ഒഴിചിടുന്നു ഞാന്‍
ഈ രാവിന്റെ നിലക്കാത്ത കറുപ്പ് തേടി
നീണ്ട യാത്ര പോകട്ടെ ഞാന്‍
ഈ ജനാലകള്‍ നിനക്കായി തുറക്കുന്നു
എന്റെ പുനര്‍ജന്മമേ മരണമില്ലാത്ത നിനക്കായി...
(യു ട്യൂബ് സന്ദര്‍ശിക്കുക:ജൂതസുന്ദരി)
Not connected : |