പുരാണ കിട്ടം
പണ്ടെന്റെ തമ്പ്രാന്റെ കയ്യില് നാട്
അടിയന്റെ കൈയ്യില് മുടിങ്കോല്
പണ്ടെന്റെ തമ്പ്രാന്റെ കണ്ണില് കാട്
അടിയന്റെ നെഞ്ചില് കിളിക്കൂട്
പണ്ടെന്റെ തമ്പ്രാന്റെ പേരില് കുന്ന്
അടിയന്‍റെ പേരില് അരക്കന്ന്
പണ്ടെന്റെ തമ്പ്രാന്റെ നാവില് പൊന്ന്
അടിയന്റെ തലയില് കളിമണ്ണ്.
പണ്ടത്തെ നാടിന്ന് പട്ടണക്കാട്
പണ്ടത്തെ കാടിന്ന് റബ്ബറുങ്കാട്
അമ്പലപ്പറമ്പില് പേരിനൊരാല്
ഉപ്പിണിപ്പാടത്ത് പേരിനൊരാട്
കുന്നെല്ലാം ചോരപ്പുഴയും കടന്ന്..
കുട്ട്യോളെല്ലാം മോഹക്കടല് തുഴഞ്ഞ്..
തമ്പ്രാന് പൂതിക്കൊരഞ്ചാറ് തെങ്ങ്
അതുമതി മോന്തിക്ക് അടിയനഞ്ഞൂറ്
അങ്ങാടിയില്‍ ചെന്നാല്‍ അഞ്ചെട്ട് ഭാഷ
അമ്മയെക്കണ്ടാലും അറിയാത്ത ചേഷ്ട
മണ്ണിനും കല്ലിനും മണലിനും ബൈപ്പാസ്
വെറുമൊരു കോള്..കഴുത്തില് വാള്!
ഇളം വെയില്‍ കൊണ്ടാല് അടിയന് വാട്ടം
കുടവയര്‍ കുറയ്ക്കുവാന്‍ തമ്പ്രാന്‍റെ ഓട്ടം
അരിയും പഞ്ചാരയും അടിയന് മാത്രം
അത് കേട്ടാല്‍ തമ്പ്രാന് ഒടിയന്റെ നോട്ടം
തമ്പ്രാന്റെ ഉള്ളിലുള്ളോണനിലാവ്
ക്ഷണനേരം കൊണ്ടൊരു ഓട്ടമുക്കാല്
അടിയന്റെ ഉള്ളില്‍ നുരയുന്നു, കാല്
അതുകൊണ്ട് ചുണ്ടില് പാക്കറ്റ് പാല് !
Not connected : |