ഞാന്‍ അവൾ - ഇതരഎഴുത്തുകള്‍

ഞാന്‍ അവൾ 


അറിയില്ല ഞാനെന്തിങ്ങനെയെ-
ന്നറിയില്ല ഈ മാറ്റമിത്രമേൽ തെറ്റെന്ന്.

ബാല്യത്തിലെന്തേ നീ തന്ന കളിക്കോപ്പുകളേക്കാലെ-
ന്നെ ഭ്രമിപ്പിച്ചതീ വളപ്പൊട്ടുകൾ.

കൗമാരത്തിലെത്തി നിന്നപ്പോ-
ളെന്തേ ആർത്തവ രക്തത്തിൻ
നനവു പടരാൻ കൊതിച്ചെൻ മേനിയും.

മകനേയെന്നമ്മയുറക്കെ
വിളിച്ചപ്പോഴൊക്കയും
മകളെന്ന വിളിക്കായലമുറ-
യിട്ടെന്റെ നെഞ്ചവും.

ആണായി പിറന്നവനെങ്കിലും
പെൺമ നിറഞ്ഞൊരാ മനസാ-
ണെനിക്കമ്മേ...

വളർന്നു ഞാനൊരാണായീ-
യെങ്കിലും വളരാന്‍ മടിച്ചി-
തെന്നിലേ ആണത്തമെന്തേ-
മെടയാൻ കൊതിച്ചൊരാ
നീണ്ട കാർകൂന്തലും
അണിയാൻ കൊതിച്ചു ഞാനൊ-
ന്നേ വളകളും
പടരാൻ കൊതിച്ചവൻ
വിരിമാറിലായ്
തുടരാന്‍ കൊതിച്ചൊരു
പെണ്ണായി ഭൂമിയില്‍
അടര്‍ത്താതെ മാറിൽ ചേര്‍-
ത്തുറക്കാനൊരു പൈതലെ

ഒത്തിരിയേറെ സ്വപ്നങ്ങളും
ചാലിച്ചിന്നും തുടരുന്നു
ഞാനും ഒരാണായി

തെറ്റി .....

തുടരുന്നു ഞാനും പെൺമനമോലു-
മൊരാൺപ്പിറപ്പായിന്നും.

എത്തിനിൽക്കുന്നു ഞാനേ
ശിഖണ്ഡിയിൽ നിന്നുമാറിയീ-
മൂന്നാംലിംഗത്തിൽ

രണ്ടു ജാതിയില്‍ നിന്നേറെ-
യകന്നൊരാ പെൺമനമോലുന്നൊരാ-
ൺപ്പിറപ്പായി ഞാന്‍.


up
1
dowm

രചിച്ചത്:
തീയതി:11-08-2017 12:24:55 PM
Added by :ATHULYA BABU
വീക്ഷണം:188
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :