ഇന്നത്തെ മനസ്സുകൾ
വീടുകൾ വിചിത്രം
സ്കൂളുകൾ വിചിത്രം
ഗ്രാമങ്ങളെല്ലാം നഗരങ്ങളാകുന്നു
തലമുറകളകലുന്നു,ബന്ധങ്ങളെല്ലാം
ഇന്ധനങ്ങൾപോലെ,സ്വാതന്ത്ര്യം തേടി
പണം തേടി, മഹത്വം തേടി,കിരീടം തേടി
പരക്കംപാച്ചിലിലുള്ള ചിരിയും കളിയും
കഴിയുമ്പോൾ,ഒന്നുമാസ്വദിക്കാനാകാതെ
ചിരിക്കും കരച്ചിലിനും വിലയില്ലാതെ
വലുതായാലും വലുതാക്കിയാലും
അടിതെറ്റി വീണാലും, ജയവും പരാജയവും
മനസ്സുകൾ ഉരുകുന്ന അസ്വസ്ഥതയുടെ ലോകം.
സ്നേഹത്തെ പ്രതിഷ്ഠിക്കാനും ആഗ്രഹങ്ങളെ
നിഗ്രഹിക്കാനുമറിയാത്ത ആധുനിക മനസ്സുകൾ.
Not connected : |