അടിമ
നിറങ്ങൾ ചേരാതിരുന്നിട്ടും നീയെന്റെ കൊടിക്കൂറ പാറിച്ചു എന്റെ വേരുകളെ വിറപ്പിച്ചും ചില്ലകൾ പിടിയിലൊതുക്കിയും ജഡമായെന്നെ ഭോഗിച്ചുപോന്നു. നിന്റെയക്രോശങ്ങളിൽ കായ്കനികൾ വിരണ്ടുറങ്ങി
ഇളം കാറ്റിനെയെല്ലാം നീ വിരട്ടിയോടിച്ചൂ പകലുകളെപ്പിടിച്ചു ദൂരെയെറിഞ്ഞു നിലവിനെത്തിനോക്കാൻ പോലുമായില്ല. നിന്നുണ്ടക്കണ്ണിലെ ത്തീപ്പന്തങ്ങൾ എൻവല്ലികയിലഗ്നി പടർത്തി നിന്റെ വേതാള രാഗങ്ങൾ പച്ചിലകളെപ്പോലും കരിച്ചുകളഞ്ഞു.
Not connected : |