അടിച്ചൊതുക്കൽ  - പ്രണയകവിതകള്‍

അടിച്ചൊതുക്കൽ  

നിറങ്ങൾ ചേരാതിരുന്നിട്ടും നീയെന്റെ കൊടിക്കൂറക്കധിപനായി.
എന്റെ വേരുകളെ വിറപ്പിച്ചും ചില്ലകളെപ്പിടിയിലൊതുക്കിയും, ജഡമായെന്നെ ഭോഗിച്ചുപോന്നു.

നിന്റെ യക്രോശങ്ങളിൽ, കായ്കനികൾ വിരണ്ടുറങ്ങി ഇളംകാറ്റിനെയെല്ലാം നീ വിരട്ടിയകറ്റി പകലുകളെപ്പിടിച്ചു ദൂരെയെറിഞ്ഞു, നിലാവിനിങ്ങെത്തിനോക്കാൻ പോലുമായില്ല.

നിന്നുണ്ടക്കണ്ണിലെ തീപ്പന്തങ്ങൾ എന്റെ വല്ലികയിലഗ്നി പടർത്തി. നിന്റെ വേതാളരാഗങ്ങൾ പച്ചിലകളെപ്പോലും കരിച്ചുണക്കി.


up
0
dowm

രചിച്ചത്:
തീയതി:24-09-2017 06:20:08 PM
Added by :profpa Varghese
വീക്ഷണം:185
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :