വെയ്സ്റ്റ്      - തത്ത്വചിന്തകവിതകള്‍

വെയ്സ്റ്റ്  

സിംഹങ്ങൾ ഇണചേരുന്നു സിംഹവാലൻ കുരങ്ങു ഇണചേരുന്നു. പുല്ലും നഗര വെയ്സ്റ്റ്൦ ഇണചേരുന്നില്ല,
സിംഹവും സിംഹവാലനും സംഹത വർഗ്ഗമായി തുടരുന്നു. പുല്ലും വൈസ്റ്റും പാപ്പരാം മനുജരും 'ജ്യോമട്രിക്' പെരുക്കത്തിൽ പെരുകുന്നു.

മുഷികരധികമായ് പെരുകുമ്പോൾ കലപിലകൂടിക്കരഞ്ഞും കടിച്ചും മാന്തിയും കരണ്ടും തമ്മിൽ തല്ലിയും നിരനിരയായി വാരിയിൽച്ചാടി
ദുഖങ്ങൾക്കു ജലസമാധിയേകുന്നു.

മനുഷ്യരാ,ജന്തുവർഗ്ഗസഹജബോധത്തെ സ്വവിവേചനത്താലൊതുക്കി ; രോഗവും ദാഹവു൦ കദനഭാരവും വെയ്സ്റ്റ്൦
ഇരുളാക്കും ജീവിതത്തിൽ നിലാവൊളി സ്വപ്നം കണ്ട് നീറിപ്പുകഞ്ഞു ചാകാതെ ചത്തിഴയുന്നു.

മനുജപെരുക്കത്തെക്കാൾ ഭക്ഷണോൽപ്പാദനം കൂടുന്നെങ്കിലും കെട്ടിക്കിടന്നും ചീഞ്ഞും നശിച്ചും ആവശ്യക്കാരിരുളിൽ ത്തന്നെ: ക്ഷാമവും ഭഗ്നങ്ങളുമവരെ കൊന്നൊടുക്കി വെയ്സ്റ്റാക്കുന്നു.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:26-09-2017 07:52:16 PM
Added by :profpa Varghese
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :